ഇനിയൊരിക്കലും ഒഴുകില്ലെന്നു കരുതിയതാണീ പുഴ
ഇപ്പോള്‍ വീണ്ടും ഒഴുകിത്തുടങ്ങിയിരിക്കുന്നു
താഴെ നിന്നും മുകളിലേക്ക്
എനിക്കു മാത്രം ഈ ഒഴുക്കിനെ
വിശ്വസിക്കാനേ കഴിയുന്നില്ല
എല്ലാവരും പറയുന്നു കാലം
ഇതാവശ്യപ്പെടുന്നുയെന്ന്
എന്റെ ഭാവികാലത്തില്നിന്നാണ്
പുഴ ഒഴുകിത്തുടങ്ങുന്നത്
വര്‍ത്തമാനകാലവും കടന്ന്
ഭൂതകാലത്തില്‍ അതു ശാന്തമാകുന്നു.
ഞാനീ പുഴയുടെ നടുവില്‍
അതിന്റെ കയറ്റിറക്കങ്ങളറിയാതെ
പുഴയുടെ അന്ത്യത്തിലേക്കു നോക്കി നില്ക്കുന്നു
ഒരിക്കല്‍ ആഗ്രഹിച്ചതാണീ പുഴയില്‍
തുടിച്ചു കയറാന്‍; ഇന്നത്
എന്നെ സ്പര്‍ശിക്കുന്നതേയില്ല..
അര്‍ച്ചന. എം
ഇപ്പോള്‍ വീണ്ടും ഒഴുകിത്തുടങ്ങിയിരിക്കുന്നു
താഴെ നിന്നും മുകളിലേക്ക്
എനിക്കു മാത്രം ഈ ഒഴുക്കിനെ
വിശ്വസിക്കാനേ കഴിയുന്നില്ല
എല്ലാവരും പറയുന്നു കാലം
ഇതാവശ്യപ്പെടുന്നുയെന്ന്
എന്റെ ഭാവികാലത്തില്നിന്നാണ്
പുഴ ഒഴുകിത്തുടങ്ങുന്നത്
വര്‍ത്തമാനകാലവും കടന്ന്
ഭൂതകാലത്തില്‍ അതു ശാന്തമാകുന്നു.
ഞാനീ പുഴയുടെ നടുവില്‍
അതിന്റെ കയറ്റിറക്കങ്ങളറിയാതെ
പുഴയുടെ അന്ത്യത്തിലേക്കു നോക്കി നില്ക്കുന്നു
ഒരിക്കല്‍ ആഗ്രഹിച്ചതാണീ പുഴയില്‍
തുടിച്ചു കയറാന്‍; ഇന്നത്
എന്നെ സ്പര്‍ശിക്കുന്നതേയില്ല..
അര്‍ച്ചന. എം

